KeralaLatest NewsNews

ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്: എൻസിഇആർടി സമിതി ശുപാർശക്കെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ഭാരത് എന്നാക്കാനുള്ള എൻസിഇആർടി സമിതി ശുപാർശക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് യെച്ചൂരി പറഞ്ഞു.

Read Also: ഓൺലൈൻ വാഹന വിൽപ്പന തട്ടിപ്പ് വ്യാപകമാകുന്നു: മുന്നറിയിപ്പ് നൽകി പോലീസ്

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം മാത്രമാണ് ഇപ്പോൾ നടത്തുന്നത്. പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നാക്കിയതും ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലുണ്ടാകാമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ആധുനിക ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിത്തറയായ ആർട്ടിക്കിൾ ഒന്നിനെ തന്നെ വളച്ചൊടിക്കാനാണ് പാഠപുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: ഖത്തറില്‍ മുൻ നാവിക സേനാംഗങ്ങളായ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ: വിധി അഗാധമായി ഞെട്ടിച്ചെന്ന് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button