തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ചരിത്രത്തെ മാറ്റി മിത്തുകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാരെന്ന് അദ്ദേഹം പറഞ്ഞു. രാജവാഴ്ചയെ മഹത്വ വൽക്കരിക്കുന്നവരാണ് കേന്ദ്രമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കം: ഇന്ത്യയെ വിമര്‍ശിച്ച്, കാനഡയ്ക്ക് അനുകൂല നിലപാടുമായി ന്യൂസിലാന്‍ഡ്
ജനങ്ങൾ നടത്തിയ സമരമാണ് ചരിത്രം. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബിജെപി വിശേഷിപ്പിച്ചത് യുദ്ധമെന്നാണ്. ഭാരതം എന്ന് പറയുന്നതിന് ആരും എതിരല്ല എന്നാൽ അങ്ങനെയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റ്. വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ ആർഎസ്എസ് താല്പര്യപ്രകാരം അപകടകരമായ തരത്തിലുള്ള സാമൂഹ്യ വിഭജനമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: നടന്നുപോവുകയായിരുന്ന യുവാവിന്റെ മാല ബൈക്കിലെത്തി കവർന്നു
Post Your Comments