Latest NewsNewsBusiness

ആഗോള വിപണിയിൽ സമ്മർദ്ദം തുടരുന്നു! തുടർച്ചയായ അഞ്ചാം നാളിലും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

സെൻസെക്സിൽ 2,464 കമ്പനികൾ നഷ്ടം കുറിച്ചപ്പോൾ, 1,223 ഓഹരികളാണ് നേട്ടം കൈവരിച്ചത്

ആഗോള വിപണിയിൽ സമ്മർദ്ദം നിഴലിച്ചതോടെ ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യൻ ആഭ്യന്തര സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് ഇന്ന് 522 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 64,049-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 160 പോയിന്റ് നഷ്ടത്തിൽ 19,122-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. കൂടാതെ, നിഫ്റ്റിയിൽ ഏകദേശം 40 ഓളം കമ്പനികൾ കനത്ത നഷ്ടമാണ് നേരിട്ടത്.

സെൻസെക്സിൽ 2,464 കമ്പനികൾ നഷ്ടം കുറിച്ചപ്പോൾ, 1,223 ഓഹരികളാണ് നേട്ടം കൈവരിച്ചത്. 108 ഓഹരികളുടെ വിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല. ലോഹം, പൊതുമേഖല ബാങ്ക് ഓഹരികൾക്കു മാത്രമാണ് വ്യാപാരത്തിന്റെ വിവിധ ഘട്ടങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. ആഭ്യന്തര വ്യവസ്ഥയുടെ കരകയറ്റത്തിനായി ചൈനീസ് സർക്കാർ ഒരു ലക്ഷം കോടി യുവാൻ ബോണ്ടുകൾ പുറത്തിറക്കുമെന്ന വാർത്ത ലോഹ ഓഹരിക്ക് കരുത്തേകി.

Also Read: അമിതമായ മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ ഷാമ്പു ഇങ്ങനെ ഉപയോ​ഗിക്കൂ

ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, എൽ ആൻഡ് ടി, സിപ്ല, ബജാജ് ഫിനാൻസ്, ഗ്രാസിം, ബജാജ് ഓട്ടോ, എൻടിപിസി, അദാനി എന്റർപ്രൈസസ്, എസ്ബിഐ ലൈഫ്, അപ്പോളോ ഹോസ്പിറ്റൽസ്, ഡിവീസ് ലാബ്സ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ലൈഫ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. അതേസമയം, ടാറ്റ എൽക്സി, ഫോർട്ടിസ് ഹെൽത്ത് കെയർ, ടൊറന്റ് ഫാർമ, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, റവന്യൂ സൂപ്പർമാർട്‌സ് തുടങ്ങിയവയുടെ ഓഹരികൾ  നേട്ടത്തിലേറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button