Latest NewsKeralaNews

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ: ആരോഗ്യപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി വീണാ ജോർജ്

തിരുവനന്തപുരം: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആർ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു.

Read Also: ‘സഖാവായത് കൊണ്ടാണോ വിനായകന് ഇളവ്’; വിനായകന് ജാമ്യം നൽകിയതിനെതിരെ ഉമ തോമസ്

ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകരോട് വീണാ ജോർജ് ആവശ്യപ്പെട്ടു. പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയിൽ ഊന്നിയാണ് പ്രവർത്തനം. രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം, കോഴിക്കോട് ജില്ലയിൽ നിപ നിയന്ത്രിക്കാൻ കഴിഞ്ഞു. 42 ദിവസം ഇൻക്യുബേഷൻ പിരീഡ് നാളെയവസാനിക്കും. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: ഹമാസിന് എതിരെയുള്ള ഇസ്രയേലിന്റെ നീക്കം ഗാസയിലെ സാധാരണക്കാരെ ബാധിക്കരുത്: ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button