തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിൽ ചെറിയ മാറ്റം. ഈ മാസം 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതതോടെയാണ് കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ ശക്തിപ്പെട്ടത്. എല്ലായിടത്തും ഒറ്റപ്പെട്ട മഴയക്ക് സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്.
മലയോര മേഖലകളിൽ താമസിക്കുന്നവരും തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രതപാലിക്കാൻ നിർദ്ദേശം ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഹമൂൺ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. ഇന്ന് ബംഗ്ലാദേശ് തീരം തൊടും.
ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കേരളാ തീരത്തും ( വിഴിഞ്ഞം മുതൽ കാസർകോട് വരെ ) തെക്കൻ തമിഴ്നാട് തീരത്തും ( കൊളച്ചൽ മുതൽ കിലക്ക വരെ ) ഇന്ന് രാത്രി 11. 30 വരെ 1. 2 മുതൽ 1.8 മീറ്റര്ഡ വരെ ഉയർന്ന തിരമാലയ്ക്കും കലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.
Post Your Comments