ഇടുക്കി: അതിശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി കല്ലാര്‍ ഡാം തുറന്നു. ഡാമിന്റെ ഒന്നാമത്തെ ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. കല്ലാർ പുഴയിലും ഡാമിലും ജലനിരപ്പ് ഉയർന്നതോടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ രാത്രി വരെ ശക്തമായ മഴ പെയ്തതിനാലാണ് ഡാമിൽ ജലനിരപ്പ് ഉയർന്നത്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രാവിലെ കല്ലാർ ഡാം തുറക്കാൻ ജില്ലാ കളക്ടറുടെ അനുമതി തേടുകയായിരുന്നു. 824.48 മീറ്ററാണ് ഡാമിൻന്റെ പരമാവധി സംഭരണ ശേഷി. നിലവിൽ 823.7 മീറ്ററാണ് ജലനിരപ്പ് ഉയർന്നിരിക്കുന്നത്.
ഇതോടെയാണ് രണ്ടു ഷട്ടര്‍ പത്തു സെന്‍റീമീറ്റർ വീതം തുറക്കാൻ കളക്ടർ അനുമതി നൽകിയത്. പ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments