Latest NewsKeralaNews

കൊല്ലത്ത് മയക്കുമരുന്ന് വേട്ട: ഒരാളെ അറസ്റ്റ് ചെയ്ത് എക്‌സൈസ്

കൊല്ലം: കരുനാഗപ്പള്ളിയിൽ 4 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി ഗോകിൽ ഗോപാൽ ആണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി ഉദയകുമാറും പാർട്ടിയും നടത്തിയ റെയ്ഡിൽ പിടിയിലായത്. എംഡിഎംഎ തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും കണ്ടെടുത്തു. റെയ്ഡിൽ പ്രിവന്റിവ് ഓഫീസർ എബിമോൻ കെ വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആർ അഖിൽ, എസ് അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Read Also: വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ: ആരോഗ്യപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി വീണാ ജോർജ്

തിരുവനന്തപുരം പുത്തൻതോപ്പിൽ അനധികൃത മദ്യവില്പന നടത്തിയയാൾ എക്‌സൈസ് പിടിയിലായി. കഠിനംകുളം സ്വദേശി സ്റ്റാലിൻ എന്ന് വിളിക്കുന്ന രതീഷിനെയാണ് വിൽപനയ്ക്കായി സൂക്ഷിച്ച 40 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സഹിതം കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യവില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ആക്ടീവ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ റജികുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത്ത്, അൽത്താഫ്, ബിനു, എക്‌സൈസ് ഡ്രൈവർ ഷെറിൻ എന്നിവർ പങ്കെടുത്തു.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി ഇഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button