![](/wp-content/uploads/2023/08/crime-scene-2.jpg)
തിരുവനന്തപുരം: സ്വകാര്യബസ് ഡ്രൈവറെ ബസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മരുതംകുഴി സ്വദേശി പ്രശാന്ത് (38) ആണ് മരിച്ചത്. പേയാട് കുണ്ടമൺകടവിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് പ്രശാന്ത് ബസിൽ ജോലിക്കെത്തിയത്. ബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് ഇയാളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
Read Also : താരന്‍ പ്രതിരോധിക്കാന്‍ വേപ്പിലയും തൈരും പേസ്റ്റാക്കി ഇങ്ങനെ ഉപയോഗിക്കൂ
പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments