വാഷിങ്ടണ്‍: ചാര്‍ജ്ഡ് ലെമണേഡ് എന്ന സ്‌പെഷ്യല്‍ പാനീയം കഴിച്ചതിന് പിന്നാലെ ഇരുപത്തിയൊന്ന് വയസുള്ള പെണ്‍കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണത്തിന് കീഴടങ്ങി. യുഎസിലാണ് സംഭവം നടന്നിരിക്കുന്നത്.
സാറാ കാറ്റ്‌സ് എന്ന യുവതിക്ക് ‘ലോംഗ് ക്യൂ ട്ടി സിന്‍ഡ്രോം ടൈപ്പ് 1’ എന്ന ഹൃദയസംബന്ധമായ പ്രശ്‌നമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രശ്‌നമുള്ളവര്‍ ഡയറ്റ് (ഭക്ഷണം) കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കണം. എനര്‍ജി ഡ്രിംഗ്‌സൊന്നും അങ്ങനെ കഴിച്ചുകൂട.
അന്ന് പക്ഷേ റെസ്റ്റോറന്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ലെമണേഡില്‍ കഫീന്റെ അളവ് വളരെ കൂടുതലായിരുന്നുവെന്ന് പറയുന്നു. അക്കാര്യം സാറ അറിഞ്ഞിരുന്നില്ല. അത് ആരും പ്രതീക്ഷിക്കുന്നതും ആയിരുന്നില്ല. എന്നാലീ ലെമണേഡില്‍ 390 മില്ലിഗ്രാം കഫീന്‍ അടങ്ങിയിരുന്നുവത്രേ. മുതിര്‍ന്ന ഒരാള്‍ ദിവസത്തില്‍ 400 മില്ലിഗ്രാമിലധികം കഫീന്‍ എടുക്കാന്‍ പാടുള്ളതല്ല. ഇത് കടുപ്പമുള്ള നാലോ അഞ്ചോ കപ്പ് കാപ്പിക്ക് തുല്യമാണ്. അപ്പോഴാണ് 390 മില്ലിഗ്രാം കഫീനടങ്ങിയ ഒരു ഡ്രിങ്ക്.
ഇത്രയും കഫീന്‍ ലെമണേഡില്‍ ഉണ്ടാകുന്നത് ‘ചതി’യാണെന്ന നിലയില്‍ ഇപ്പോള്‍ സാറയുടെ കുടുംബം റെസ്റ്റോറന്റിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
Post Your Comments