മണിപ്പൂരിലെ അക്രമം ആസൂത്രിതമാണെന്നും, ബാഹ്യ ശക്തികളുടെ ഇടപെടലാണ് അതിന് കാരണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് .’മെയിതേയികളും കുക്കികളും അവിടെ വളരെക്കാലം ഒരുമിച്ച് താമസിച്ചവരാണ്. മണിപ്പൂര്‍ ഒരു അതിര്‍ത്തി സംസ്ഥാനമാണ്. ഇത്തരം വിഘടനവാദവും ആഭ്യന്തര സംഘര്‍ഷവും പ്രയോജനം ചെയ്യുന്നത് ബാഹ്യശക്തികള്‍ക്കാണ്. അവിടെ നടന്ന സംഭവങ്ങളില്‍ പുറത്തുനിന്നുള്ള ആളുകള്‍ക്ക് പങ്കുണ്ടോ?.’ഭാഗവത് ചോദിച്ചു.
നാഗ്പൂരില്‍ ആര്‍എസ്എസ് ദസറ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകളും മറ്റ് ഘടകങ്ങളും മാധ്യമങ്ങളിലും അക്കാദമിയിലുമുള്ള സ്വാധീനം ഉപയോഗിച്ച് രാജ്യത്തെ വിദ്യാഭ്യാസത്തെയും സംസ്‌കാരത്തെയും നശിപ്പിക്കുകയാണെന്നും ഭാഗവത് പറഞ്ഞു.
Post Your Comments