ഗാസ: ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇരട്ട പൗരന്മാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികൾ ഗാസയിലേക്ക് പുറപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദികളാക്കിയതിൽ രണ്ട് പൗരന്മാരെക്കൂടി ഹമാസ് മോചിപ്പിച്ചു. അമേരിക്കൻ പൗരന്മാരായ ജൂഡിത്ത് തായ് റാന, മകൾ നതാലി ശോശാന റാന എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചിത്.
വിദേശ പാസ്‌പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഹമാസ് ആരായുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ബന്ദികളുടെ മോചന സാധ്യത തേടി റെഡ് ക്രോസ് ഇടപെടുന്നത്. അതേസമയം, ഇസ്രായേൽ-ഹമാസ് യുദ്ധം ചൊവ്വാഴ്ച 17-ാം ദിവസത്തിലേക്ക് കടന്നു. ഗാസയിൽ രണ്ടാഴ്ചത്തെ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 5,000 കവിഞ്ഞതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇതുവരെ മരിച്ചവരുടെ എണ്ണം 6,400 ആയി.
തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ഖത്തറിനോടും ഈജിപ്തിനോടും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അമേരിക്ക പറഞ്ഞിരുന്നു. ഒക്‌ടോബർ ഏഴിന് ഇസ്രയേൽ-ഗാസ അതിർത്തിക്കടുത്തുള്ള നഹാൽ ഓസ് കിബ്ബട്ട്സിൽ നിന്നാണ് അമേരിക്കൻ പൗരന്മാരായ അമ്മയെയും മകളെയും ഹമാസ് പിടികൂടിയത്. ഇസ്രയേലിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ. 222 പേരെ പിടികൂടി ഹമാസ് ബന്ദികളാക്കിയെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 300-ലധികം ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 2,000-ലധികം കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ 5,000-ത്തിലധികം ഉയർന്നതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒക്‌ടോബർ 7 ന് പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്റെ മാരകമായ ആക്രമണത്തിന് ശേഷം ഇസ്രായേലിനോട് തന്റെ രാജ്യത്തിന്റെ പൂർണ്ണമായ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൊവ്വാഴ്ച ടെൽ അവീവിലെത്തിയിരുന്നു. ഹമാസിനെ തകർക്കാൻ ‘ശാന്തമായ ആക്രമണങ്ങൾക്ക്’ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
Post Your Comments