ടെൽ അവീവ്: ഒക്‌ടോബർ 7 ന് ഇസ്രായേലിൽ നിന്നും ഗാസയിലേക്ക് തട്ടിക്കൊണ്ട് പോയ നാല് പേരെ ഹമാസ് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. തിങ്കളാഴ്ച വൈകി മോചിപ്പിക്കപ്പെട്ട രണ്ട് സ്ത്രീകളിൽ ഒരാളാണ് 85 കാരിയായ യോചെവെദ് ലിഫ്ഷിറ്റ്സ്. ഹമാസിന്റെ തടവിൽ കഴിഞ്ഞപ്പോഴുണ്ടായ അനുഭവം തുറന്നു പറയുകയാണ് അവർ. രണ്ടാഴ്ചയോളം ഹമാസ് തങ്ങളെ ബന്ദികളാക്കിയതായി അവർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ചിലന്തിവലയുടെ രൂപത്തിലുള്ള ഒരു തുരങ്കത്തിലേക്കാണ് തീവ്രവാദികൾ ഇവരെ കൊണ്ടുപോയത്. ഗാസയിലെ തുരങ്കങ്ങളുടെ ശൃംഖലയിൽ തടവിൽ കഴിയവേ ഒരു ഡോകടറുടെ സേവനം ഇവർക്ക് ലഭിച്ചിരുന്നു. തന്റെ എല്ലാ ആവശ്യങ്ങളും അവർ പരിഗണിച്ചിരുന്നതായും അവ പരിഹരിച്ചിരുന്നതായും അവർ പറഞ്ഞു. ഹമാസ് ഞങ്ങളോട് സൗമ്യമായി പെരുമാറുകയും ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്തുവെന്ന് ലിഫ്ഷിറ്റ്സ് പറഞ്ഞു. തിരികെ ഇസ്രായേലിൽ എത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
‘ഞാൻ നരകത്തിലൂടെയാണ് കടന്നുപോയത്. ഞങ്ങൾ ഈ അവസ്ഥയിലേക്ക് എത്തുമെന്ന് ഞങ്ങൾ കരുതിയില്ല. അവർ എന്നെ വഴിയിൽ വച്ച് അടിച്ചു, അവർ എന്റെ വാരിയെല്ല് ടിച്ചില്ല. പക്ഷെ അത്ര കണ്ട് വേദനാജനകമായിരുന്നു അവരുടെ അടി. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി’, അവർ പറഞ്ഞു.
Post Your Comments