Latest NewsKeralaNews

ചെലവ് 90 കോടി രൂപ: കിൻഫ്ര അന്താരാഷ്ട്ര എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ നിർമ്മാണം പുരോഗമിക്കുന്നു

കൊച്ചി: കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ നിർമ്മാണം പുരോഗമിക്കുന്നു. ആധുനിക മാതൃകയിൽ നിർമ്മിക്കുന്ന കിൻഫ്ര അന്താരാഷ്ട്ര എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

Read Also: ഹമാസിന് നേരെ വ്യോമാക്രമണം തുടരും, വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ല: ഇസ്രായേല്‍ പ്രധാനമന്ത്രി

അപ്രതീക്ഷിതമായ മഴയുൾപ്പെടെയുള്ള തടസങ്ങൾ ഉണ്ടായിരുന്നെങ്കിലും നിർമ്മാണ പ്രവർത്തനം വേഗത്തിൽ തന്നെ നടന്നുവരികയാണ്. കൊച്ചിയിൽ ഇൻഫോ പാർക്കിന് സമീപം നിർമ്മിക്കുന്ന സെന്ററിൽ എക്‌സിബിഷനുകളും കോൺഫറൻസുകളും വ്യാപാരമേളകളും മീറ്റിങ്ങുകളും ബിനാലെയും ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനുള്ള വേദികളുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നിലവാരമുള്ള കൺവെൻഷൻ സെന്റർ വഴി കയറ്റുമതി വ്യാപാരത്തിന്റെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള വളർച്ച സുഗമമാക്കാൻ സാധിക്കും. 10 ഏക്കർ ഭൂമിയിൽ 90 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 65,000 ചതുരശ്ര അടി വരുന്ന എക്‌സിബിഷൻ ഹാളും അറുനൂറിലധികമാളുകൾക്ക് ഇരിക്കാൻ കഴിയുന്ന കൺവെൻഷൻ സെന്ററും മുന്നൂറോളം ആളുകളെ ഉൾക്കൊള്ളുന്ന ഡൈനിങ്ങ് ഹാളും മറ്റ് സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: പള്ളി പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു: ഒരു രാത്രി മുഴുവന്‍ കഴിഞ്ഞത് കിണറ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button