ടെൽ അവീവ്: ഒക്‌ടോബർ 7 തെക്കൻ ഇസ്രായേലിൽ നടത്തിയ മാരകമായ ഭീകരാക്രമണങ്ങളിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് സമ്മതിക്കുന്ന രണ്ട ഹമാസ് ഭീകരരുടെ വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ. ഇസ്രായേലിൽ നിന്ന് ഗാസയിലേക്ക് സാധാരണക്കാരെ ബന്ദികളാക്കിയതിന് ഹമാസ് തങ്ങൾക്ക് സ്റ്റൈപ്പൻഡ് വാഗ്ദാനം ചെയ്തതായി വീഡിയോയിൽ ഇവർ പറയുന്നുണ്ട്.
‘ആരെങ്കിലും ഒരു ബന്ദിയെ തട്ടിക്കൊണ്ടുപോയി ഗാസയിലേക്ക് കൊണ്ടുവന്നാൽ അവർക്ക് 10,000 ഡോളർ സ്റ്റൈപ്പൻഡും ഒരു അപ്പാർട്ട്മെന്റും ലഭിക്കും എന്നായിരുന്നു വാഗ്ദാനം. കൂടുതലും പ്രായമായ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുവരാനായിരുന്നു തനിക്കും തന്നെപ്പോലുള്ള മറ്റുള്ളവർക്കും ലഭിച്ചിരുന്ന നിർദ്ദേശം. വീടുകൾ നശിപ്പിക്കാനും കഴിയുന്നത്ര ആളുകളെ തട്ടിക്കൊണ്ടുവരാനുമായിരുന്നു ഞങ്ങളോട് പറഞ്ഞിരുന്നത്. ലഭിച്ച നിർദേശ പ്രകാരം ഞങ്ങൾ ഇസ്രായേൽ പൗരന്മാരുടെ വീടുകളിലെത്തി. അവളുടെ (ഇരയുടെ) നായ പുറത്തേക്ക് വന്നു. ഞാൻ അവനെ വെടിവച്ചു. അവൾ താഴെ കിടക്കുകയായിരുന്നു. ഞാൻ അവളെ വെടിവെച്ചു. എന്നാൽ, അവൾ നേരത്തെ തന്നെ മരിച്ചിരുന്നു. ഒരു മൃതദേഹത്തിൽ വെടിയുണ്ട പാഴാക്കിയതിന് കമാൻഡർ എന്നോട് ആക്രോശിച്ചു’, ഒരാൾ പറഞ്ഞു.
ആക്രമണത്തിനിടെ രണ്ട് വീടുകൾ നശിപ്പിച്ചതായി മറ്റൊരു ഭീകരൻ സമ്മതിച്ചു. ‘ഞങ്ങൾ ചെയ്യാൻ വന്ന കാര്യങ്ങൾ ഞങ്ങൾ പൂർത്തിയാക്കി, തുടർന്ന് രണ്ട് വീടുകൾ കത്തിച്ചു’, അയാൾ പറഞ്ഞു. കുറ്റകൃത്യങ്ങളുടെ സ്വഭാവവും രീതിയും ഇവർ വിവരിക്കുന്നുണ്ട്.
Post Your Comments