കോഴിക്കോട്: സമസ്ത നിലനിന്നാലേ ഇവിടെ സമാധാന ജീവിതമുണ്ടാകൂ എന്നും ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള പുത്തന്‍ ആശയക്കാര്‍ വഴിപിഴച്ചവരാണെന്നും വ്യക്തമാക്കി സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം. മതത്തിന്റെ തന്മയത്വം നിലനിര്‍ത്തിയാണ് സമസ്ത മുന്നോട്ടുപോകുന്നതെന്നും സമസ്ത കോഴിക്കോട് ജില്ല ഉലമാ സമ്മേളനത്തില്‍ സംസാരിക്കവേ ഉമര്‍ ഫൈസി പറഞ്ഞു.
‘വര്‍ഗീയതയുടെയും മനുഷ്യവേര്‍തിരിവുകളുടെയും ലോകമാണിത്. ജനങ്ങളെ അകറ്റുകയും പരസ്പരം വിദ്വേഷം പരത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ മുന്‍പിലാണ് നാം ജീവിക്കുന്നത്. അവിടെയൊക്കെ സംയമനം പാലിച്ച്, ഇസ്‌ലാമിക ജീവിതരീതി പിന്തുടരണമെന്നാണ് സമസ്ത ആഹ്വാനം ചെയ്യുന്നത്. അത് ഉള്‍ക്കൊള്ളണമെങ്കില്‍ സമസ്ത ഇവിടെ നിലനില്‍ക്കണം. സമസ്ത നിലനിന്നാലേ സമാധാന ജീവിതമുണ്ടാവുകയുള്ളൂ. വിപ്ലവത്തിന്റെ ആളുകള്‍ നമുക്കിടയില്‍നിന്നുതന്നെ ചിലപ്പോഴൊക്കെ ഉയര്‍ന്നുവരാറുണ്ട്. അതിനെയൊക്കെ അടിച്ചമര്‍ത്താന്‍ സമസ്തയ്ക്ക് സാധിച്ചിട്ടുമുണ്ട്. സമസ്തയുടെ തന്മയത്വം നിലനിര്‍ത്തി മുന്നോട്ടുപോകണം,’ ഉമര്‍ ഫൈസി വ്യക്തമാക്കി.
Post Your Comments