Latest NewsNewsIndia

ബിഹാറിന് സമാനമായി മഹാരാഷ്ട്രയിലും ജാതി സർവേ നടത്തണം: ആവശ്യവുമായി അജിത് പവാർ

മുംബൈ: ബിഹാറിന് സമാനമായി മഹാരാഷ്ട്രയിലും ജാതി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി അജിത് പവാർ. ജാതി അടിസ്ഥാനമാക്കിയുള്ള സർവേയിലൂടെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതികളുടെയും പട്ടികവർഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പൊതുവിഭാഗത്തിന്റെയും ജനസംഖ്യയുടെ വ്യക്തമായ ചിത്രം ലഭ്യമാകുമെന്നും അജിത് പവാർ പറഞ്ഞു.

‘ബീഹാർ സർക്കാർ നടത്തിയതുപോലെ, ഇവിടെയും ജാതി അടിസ്ഥാനമാക്കിയുള്ള ഒരു സെൻസസ് നടത്തട്ടെ, ഇതിലൂടെ ഒബിസി, എസ്‌സി, എസ്‌ടി, ന്യൂനപക്ഷങ്ങൾ, പൊതുവിഭാഗം തുടങ്ങിയവരുടെ എണ്ണം ജനസംഖ്യാനുപാതികമായി നമുക്ക് കൃത്യമായി അറിയാൻ കഴിയും. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൃത്യമായി ആനുകൂല്യങ്ങൾ നല്കാൻ സാധിക്കും. ബീഹാറിലെ ജാതി സർവേയുടെ വിശദാംശങ്ങൾ നൽകാൻ താനും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തിന് ആയിരം കോടി ചിലവായാലും സർവേ നടത്തണമെന്നാണ് തന്റെ ആഗ്രഹം,’ അജിത് പവാർ വ്യക്തമാക്കി.

എച്ച്പി Envy X360 Creator 12th Gen Core i5-1230U: ഉടൻ വിപണിയിലെത്തും, പ്രധാന ഫീച്ചറുകൾ അറിയൂ

രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ബിജെപി നിരസിച്ചതിന് പിന്നാലെയാണ് അജിത് പവാർ ജാതി സെൻസസ് വേണമെന്ന് ആവശ്യപ്പെട്ടത്. ദേശീയ ജാതി സെൻസസ് നടത്തണമെന്ന കോൺഗ്രസിന്റെ ആവശ്യം രാജ്യത്തെ വിഭജിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ജാതിയുടെ പേരില്‍ പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button