Latest NewsNewsInternational

വെസ്റ്റ്ബാങ്കിലെ ഒരു പള്ളിക്ക് സമീപം വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ്

 

ടെല്‍ അവീവ്: അധിനിവേശ വെസ്റ്റ്ബാങ്കിലെ ഒരു പള്ളിക്ക് സമീപം വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ അല്‍-അന്‍സാര്‍ മസ്ജിദിന് സമീപമാണ് ആക്രമണം നടത്തിയത്. ഹമാസും പലസ്തീന്‍ ഇസ്ലാമിക് ജിഹാദുകളും ഭീകര ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി പള്ളിക്ക് സമീപം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി ഇസ്രയേല്‍ സേന അറിയിച്ചു.

Read Also: നവകേരള സദസ്: താനും മന്ത്രിമാരും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി

ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തില്‍ 1,400 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗാസ മുനമ്പിലെ മരണസംഖ്യ 4,469 ആയി ഉയര്‍ന്നതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള തീരുമാനിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ക്ക് അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button