പണ്ട് ഒന്നോ രണ്ടോ പേര്‍ക്ക് പിടിപ്പെട്ടിരുന്ന രോഗമായിരുന്നു ക്യാന്‍സര്‍. ഇന്ന് രോഗം എത്രമാത്രം വ്യാപിച്ചെന്ന് ഓരോ ക്യാന്‍സര്‍ സെന്ററുകളും പരിശോധിച്ചാല്‍ അറിയാം. മരുന്നുകള്‍ ശരീരത്തില്‍ കുത്തിവെയ്ക്കുന്നതിനു മുന്‍പ് ക്യാന്‍സര്‍ വരാതെ നോക്കുന്നതാണ് നല്ലത്.
ആദ്യ ലക്ഷണത്തില്‍ തന്നെ ക്യാന്‍സറിനെ ചെറുക്കാനാകണം. അതിന് നമ്മുടെ ഭക്ഷണ രീതി തന്നെ ഒന്നു മാറ്റിയാല്‍ മതി. ക്യാന്‍സറിനെ ചെറുക്കുന്ന ഒരു ഫലമാണ് മുന്തിരി. കുരുവുള്ള മുന്തിരി ഇതിന് നല്ലൊരു പരിഹാരം തരുമെന്നാണ് പറഞ്ഞുവരുന്നത്. കുരു കളയാനുള്ള ബുദ്ധിമുട്ട് കാരണം നിങ്ങള്‍ കുരുവുള്ള മുന്തിരി ഒഴിവാക്കും. എന്നാല്‍, പോഷക ഗുണങ്ങള്‍ അത്തരം മുന്തിരികളിലാണ് ഒളിഞ്ഞിരിക്കുന്നത്. ക്യാന്‍സറിനെ കൂടാതെ, ആസ്തമ, മലബന്ധം, ദഹനപ്രശ്‌നങ്ങള്‍, ഹൃദയ പ്രശ്‌നങ്ങള്‍, എല്ലിന്റെ ആരോഗ്യം, കിഡ്‌നി പ്രശ്‌നങ്ങള്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍, പ്രമേഹത്തിന്, പല്ലിന്റെ ആരോഗ്യത്തിന് തുടങ്ങി നിരവധി ഗുണങ്ങള്‍ ഇത് കഴിക്കുന്നതിലൂടെ ലഭിക്കും.
ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള പഴമാണ് മുന്തിരി. ഇത് ദിവസവും കുറച്ച് കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം അയേണ്‍, കോപ്പര്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
Post Your Comments