Latest NewsNewsInternational

9 മാസം ഉള്ള കുഞ്ഞ് മുതൽ 12 വയസ്സുള്ള കുട്ടി വരെ; ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയത് ഒരു കുടുംബത്തിലെ നാല് കുട്ടികളെ

ടെൽഅവീവ്: ഗാസ അതിർത്തിയിൽ തുടങ്ങിയ ഇസ്രയേൽ ഹമാസ് ഏറ്റുമുട്ടൽ, വെസ്റ്റ് ബാങ്കിലേക്കും ലെബനോൻ അതിർത്തിയിലേക്കും പടർന്നിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇറാന്റെ ആയുധ സഹായമുള്ള ഹിസ്ബുല്ലയും യുദ്ധത്തിലേക്ക് നേരിട്ട് ഇറങ്ങുകയാണ്. ലെബനോൻ അതിർത്തിയിൽ ഇസ്രയേലിന് നേരെ ഹിസ്ബുല്ല തുടരെ ആക്രമണങ്ങൾ നടത്തി. വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചെന്നും രണ്ട് ഹിസ്ബുല്ല സംഘങ്ങളെ ഇല്ലാതാക്കിയെന്നും ഇസ്രയേൽ അവകാശപ്പെട്ടു.

ഇസ്രയേലിനെ ഭീഷണിപ്പെടുത്താൻ കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ട് പോയി ബന്ദികളാക്കുകയാണ് ഹമാസ്. ഒരു കുടുംബത്തിലെ നാല് കുട്ടികളെയാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. നീവ്, 8 വയസ്സ്, യഹൽ, 3 വയസ്സ്, നോം, 12 വയസ്സ്, കഫീർ – വെറും 9 മാസം മാത്രം. ബന്ദികളാക്കാൻ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ പോലുള്ള തിന്മകൾ ലോകം അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ. അത്തരം ഭീകര പ്രവൃത്തിയാണ് ഹമാസ് ചെയ്യുന്നതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, യുദ്ധം ഉണ്ടാകുമെന്ന ആശങ്കയിൽ ഇസ്രയേൽ അതിർത്തിയിലെ പൗരന്മാരെ ഒഴിപ്പിക്കുകയാണ്. ഗാസയിലെ ആക്രമണം നിർത്തിയില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകുമെന്ന് ഇസ്രയേലിന് ഇറാന്റെ ഭീഷണിയുമുണ്ട്. കാര്യങ്ങൾ ഈ നിലയിലെത്തിയതിന്റെ ഉത്തരവാദി അമേരിക്കയാണെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. പലസ്തീൻ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തിലുള്ള വെസ്റ്റ്ബാങ്കിലും യുദ്ധ സാഹചര്യം ആണ്. വർഷങ്ങൾക്കു ശേഷമാണ് ഇന്നലെ ഇസ്രയേൽ ഇവിടെ വ്യോമാക്രമണം നടത്തിയത്. പൂർണ്ണ യുദ്ധം ഉണ്ടാകുമെന്ന സൂചനയിൽ പശ്ചിമേഷ്യയിൽ അമേരിക്ക മുന്നൊരുക്കം ശക്തിപ്പെടുത്തുകയാണ്. ഗാസയിലെ കരയുദ്ധം നീട്ടിവെക്കാൻ അമേരിക്ക ഇസ്രയേലിനെ ഉപദേശിച്ചതായി റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button