KeralaLatest NewsNews

സർക്കാർ ആശുപത്രികളിലെ തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടം ചെയ്ത് ഒഴിപ്പിക്കണം: നിർദ്ദേശം നൽകി മന്ത്രി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടം ചെയ്ത് ഒഴിപ്പിക്കണമെന്ന് നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്. ഇഴജന്തുക്കളുടെയും ചിലയിടത്തെങ്കിലും സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇങ്ങനെയുള്ള വാഹനങ്ങളെന്ന് വീണാ ജോർജ് അറിയിച്ചു. ‘ആർദ്രം ആരോഗ്യം’ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രി സന്ദർശനങ്ങൾക്കിടയിൽ ഇങ്ങനെയുള്ള അനേകം വാഹനങ്ങൾ കണ്ടു. ഒരെണ്ണം പോലും ഓടിച്ചു മാറ്റാൻ കഴിയുന്നവയല്ലെന്ന് മന്ത്രി പറഞ്ഞു.

Read Also: വീട്ടമ്മയുടെ കണ്ണില്‍ മണൽ വാരിയെറിഞ്ഞ് സ്വര്‍ണമാല പൊട്ടിച്ചു: പ്രതിയെ ഓടിച്ചിട്ടു പിടിച്ച് നാട്ടുകാർ

കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിലുള്ള വർഷങ്ങളായി ഓടാത്ത, തുരുമ്പെടുത്ത 22 വാഹനങ്ങൾ മൂലം അവിടെ ആരംഭിക്കേണ്ടുന്ന നിർമാണ പ്രവർത്തനം പോലും തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ട്. സംസ്ഥാനത്തെ എല്ലാ ആശുപത്രി പരിസരങ്ങളിലുമുള്ള വാഹനങ്ങൾ കണ്ടം ചെയ്യുന്ന നടപടികൾക്ക് ഉണ്ടാകുന്ന അനാവശ്യ കാലതാമസം ഒഴിവാക്കേണ്ടതുണ്ട് . വാഹനം സംബന്ധിച്ച ആശുപത്രികളിൽ നിന്നുള്ള റിപ്പോർട്ട് നൽകൽ, ഉപയോഗശൂന്യമായ വാഹനത്തിന് വാല്യു അസസ്‌മെന്റ്, അനുമതി ഇതൊക്കെ സമയബന്ധിതമായി നടക്കേണ്ടതുണ്ടെന്ന് മന്ത്രി അറിയിച്ചു.

മിക്ക ആശുപത്രി കോമ്പൗണ്ടുകളിലുമുണ്ട് അനേകം വർഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത ദ്രവിച്ച വാഹനങ്ങളെന്ന് . സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാലപ്പഴക്കം കൊണ്ട് പത്തും അധിലധികവും അല്ലാതെയും വർഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് നടപടിക്ക് നിർദ്ദേശം നൽകി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ഫയലിൽ തീരുമാനങ്ങൾ എടുത്ത് പ്രവർത്തനം വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളെ ടി.വി കാണിക്കരുത് എന്ന് പറയുന്നതിന്റെ കാരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button