ആലപ്പുഴ: സഹകരണ സംഘങ്ങളെ നെല്ലു സംഭരണം ഏൽപ്പിക്കില്ല. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. നെല്ല് സംഭരണവും വിതരണവും സപ്ലൈകോ തന്നെ തുടരുന്നതാണ്. 644 കോടി രൂപയാണ് കേന്ദ്രം നെല്ല് സംഭരണം നടത്തിയ ഇനത്തിൽ തരാനുള്ളത്. സംസ്ഥാനം കണക്കുകൾ നൽകുന്നില്ലെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം അറിയിച്ചു.
Read Also: നവകേരള സദസ്: താനും മന്ത്രിമാരും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി
ഓരോ വർഷവും ഉദ്യോഗസ്ഥർ കേന്ദ്രത്തെ കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ഓരോ വർഷവും പുറത്തിറക്കുന്ന നിബന്ധനകളാണ് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി കൂടെയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് സൗദി
Post Your Comments