ThiruvananthapuramLatest NewsKeralaNattuvarthaNews

പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ത്ഥിക്ക് നേരെ ന​ഗ്‌​ന​ത പ്ര​ദ​ര്‍​ശനം: ഓ​ട്ടോ​ഡ്രൈ​വ​ർ പി​ടി​യി​ൽ

കു​ള​ത്തൂ​ര്‍ വെ​ങ്ക​ട​മ്പ് ക്ലാ​ത്തൂ​ര്‍ വി​ള​വീ​ട്ടി​ല്‍ അ​നു​(27)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

വെ​ള്ള​റ​ട: പ്ല​സ് വ​ണ്‍ വി​ദ്യാ​ർത്ഥിയ്ക്ക് നേരെ ന​ഗ്‌​ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അറസ്റ്റി​ല്‍. കു​ള​ത്തൂ​ര്‍ വെ​ങ്ക​ട​മ്പ് ക്ലാ​ത്തൂ​ര്‍ വി​ള​വീ​ട്ടി​ല്‍ അ​നു​(27)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വെ​ള്ള​റ​ട പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ലാ​മൂ​ട്ടു​ക്ക​ട ഓ​ട്ടോ സ്റ്റാ​ന്‍ഡിലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണ്.

ക​ഴി​ഞ്ഞ16-​ന് വൈ​കി​ട്ട് നാ​ലി​നാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ല്‍ നി​ന്നു വീ​ട്ടി​ലേ​യ്ക്ക് പോ​കാ​ന്‍ ബ​സ് കാ​ത്തു നി​ന്ന വി​ദ്യാ​ര്‍​ത്ഥി​യെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു പോ​ക​വേ​യാ​ണ് ഇ​യാ​ള്‍ ന​ഗ്‌​ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഓ​ട്ടോ​യി​ൽ ര​ണ്ട് യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ ​ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം ഇ​യാ​ള്‍ വി​ദ‍്യാ​ർ​ത്ഥി​നിക്കു നേ​രെ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും അ​ശ്ലീ​ലം പ​റ​യു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

Read Also : ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രി​യു​ടെ സ്വ​ര്‍ണ പാ​ദ​സ​രം മോ​ഷ്ടി​ച്ചു: യുവാവ് റെ​യി​ല്‍വേ പൊ​ലീ​സിന്റെ പിടിയിൽ

ഭ​യ​ന്ന വി​ദ്യാ​ര്‍ത്ഥി ബ​ഹ​ളം വ​ച്ച് ഓ​ട്ടോ നി​ർ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്, പ്ര​തി ഓ​ട്ടോ നി​ർ​ത്തു​ക​യും, വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ വീ​ണ്ടും ഇ​യാ​ള്‍ ഓ​ട്ടോ​യുമാ​യി പി​ന്തു​ട​ര്‍​ന്നു. ബ​ഹ​ളം കേ​ട്ട് സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ നി​ന്ന് നാ​ട്ടു​കാ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ഇ​യാ​ള്‍ ഓ​ട്ടോ​യു​മാ​യി ക​ട​ന്നു. ശേ​ഷം ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ള​റ​ട പൊ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്രതിയെ പിടികൂടിയത്.

വെ​ള്ള​റ​ട എ​സ്ഐ റ​സ​ല്‍ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button