കെയ്റോ: പലസ്തീന് ജനത തങ്ങളുടെ മാതൃരാജ്യം വിട്ട് എവിടേക്കും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന പ്രഖ്യാപനവുമായി പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഈജിപ്തിലെ കെയ്റോവില്‍ നടക്കുന്ന അറബ് ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിലാണ് പലസ്തീന് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
Read Also: വാഹന പരിശോധനക്കിടയിൽ മാന്യമായി പെരുമാറാൻ പോലീസിന് നിർദ്ദേശം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിനിടെ സമാധാന ശ്രമവുമായാണ് ഈജിപ്തിലെ കെയ്റോവില്‍ അറബ് ഉച്ചകോടി നടന്നത്. ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍, ഇറാഖ്, സൈപ്രസ് രാജ്യങ്ങളാണ് ഈജിപ്തില്‍ ഒത്തു ചേര്‍ന്നത്. ഇവര്‍ക്കൊപ്പം ഐക്യ രാഷ്ട്ര സഭ ജനറല്‍ സെക്രട്ടറിയും ജപ്പാന് , ജര്‍മനി , തുര്‍ക്കി , ഗ്രീസ് എന്നീ രാജ്യങ്ങളിലെയും പലസ്തീന്റെയും പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
Post Your Comments