ആറ്റിങ്ങൽ: നഗരത്തിലെ ബാറിൽ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. ആറ്റിങ്ങൽ വെള്ളൂർകോണം തൊടിയിൽ പുത്തൻവീട്ടിൽ വിഷ്ണു(26) ആണ് പിടിയിലായത്.
ആറ്റിങ്ങൽ, കടയ്ക്കാവൂർ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞദിവസം ആറ്റിങ്ങൽ മൂന്നുമുക്ക് ദേവ് റെസിഡൻസി ബാറിലും സൂര്യ ബാറിലുമാണ് ആക്രമണം നടത്തിയത്. വാളുമായി അക്രമം അഴിച്ചുവിടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബാറിലെ ഫർണിച്ചറും മറ്റും നശിപ്പിക്കുകയും ജീവനക്കാരെയും കസ്റ്റമേഴ്സിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാർ ജീവനക്കാരെ മർദിച്ചാണ് പണം കവർന്നത്.
Read Also : ദേശീയ ദശാബ്ദ സെൻസസുമായി ജാതി സെൻസസ് സംയോജിപ്പിക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്റ്റാലിൻ
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ എസ്.ഐ അഭിലാഷ്, എ.എസ്.ഐ രാജീവ്, സി.പി.ഒ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ മാമത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആറ് കേസുകൾ നിലവിലുണ്ട്. കാപ്പ ഉൾപ്പെടെ നിയമനടപടികൾ പൊലീസ് സ്വീകരിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments