മരട്: വ്യാപകമായി മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റിൽ. എറണാകുളത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയതുമായി ബന്ധപ്പെട്ട് മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ബോബി ഫിലിപ്പ് എന്നയാളെയാണ് എറണാകുളം എസിപിയുടെ സ്ക്വാഡ് മൂവാറ്റുപുഴയിൽ നിന്നു പിടികൂടിയത്.
Read Also : സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റ്: മംഗളൂരു സ്വദേശിയായ ഡോക്ടർ ബഹ്റൈനിൽ അറസ്റ്റിൽ
എറണാകുളത്തെ തട്ടിപ്പിന്റെ സിസിടിവി ദൃശ്യത്തിൽ നിന്നുമാണ് പ്രതി ബോബി ഫിലിപ്പിനെ തിരിച്ചറിഞ്ഞത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ മുപ്പതിലധികം സമാന കേസിൽ പ്രതിയാണ് ബോബി ഫിലിപ്പെന്ന് പൊലീസ് പറഞ്ഞു.
പ്രതി ധനകാര്യ സ്ഥാപനങ്ങളിലും താമസിക്കുന്ന ഹോട്ടലുകളിലും നൽകിയിരുന്നത് വ്യാജ ആധാർ കാർഡാണ്. ഇവ പ്രതിയുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments