ടെല്‍അവീവ്: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായും സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡുമായും കൂടിക്കാഴ്ച നടത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
നമുക്ക് ഈ ക്രൂരതയെ പരാജയപ്പെടുത്തണമെന്ന് കൂടിക്കാഴ്ചയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഇരു നേതാക്കളോടുമായി പറഞ്ഞു.
‘ഹമാസ് ഭീകരാക്രമണം മൂലം നിഷ്‌കളങ്കരായ അനേകം ആളുകളും കുഞ്ഞുങ്ങളും കൊല ചെയ്യപ്പെടുന്നു. ഭീകരര്‍ അവരെ നിഷ്ഠൂരമായി ചുട്ടെരിക്കുന്നു. ഇതൊരു പോരാട്ടമാണ്. ഇതില്‍ ഞങ്ങള്‍ തന്നെ വിജയിക്കും. ഐഎസ് ഭീകര സംഘടനയ്ക്ക് എതിരെ
പോരാടാന്‍ അണിനിരക്കുന്ന എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഹമാസിനെതിരെ അണിനിരന്ന് പോരാടുക. കാരണം ഹമാസാണ് പുതിയ ഐഎസ്’, കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഹമാസിനെതിരെ പോരാടുന്നതിന് ഇറ്റലിയുടെ പിന്തുണ ഉണ്ടാകുമെന്ന് ജോര്‍ജിയ മെലോനി ഇസ്രായേല്‍ പ്രധാനമന്ത്രിയ്ക്ക് ഉറപ്പ് നല്‍കി. ‘പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇസ്രായേല്‍ നടത്തുന്നത്. സ്വയം പ്രതിരോധിക്കാനുള്ള അവകാശങ്ങള്‍ രാജ്യത്തിനുണ്ട്. ഭീകരതയ്ക്കെതിരെ പോരാടേണ്ടത് അനിവാര്യമാണ്’, ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
സൈപ്രസ് പ്രസിഡന്റ് ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.’ഹമാസ് ഭീകരര്‍ പാവപ്പെട്ട സ്ത്രീകളെ ബലാത്സഗം ചെയ്യുന്നു. അവരെ ക്രൂരമായി കൊലപ്പെടുത്തുന്നു. പാവപ്പെട്ടവരെ ബന്ദികളാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments