Latest NewsKeralaNews

24 വർഷമായി ഒളിവിൽ: പ്രതിയെ പിടികൂടി പോലീസ്

തിരുവനന്തപുരം: 24 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പിടികിട്ടാപ്പുള്ളി പോലീസ് പിടിയിൽ. ചെറിയനാട് കടയ്ക്കാട് മുറി കവലക്കൽ വടക്കത്തിൽ സ്വദേശിയായ വനിതയാണ് പോലീസ് പിടിയിലായത്. പ്രതിയും ഭർത്താവും ചേർന്ന് ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ചതിനു 1999 ൽ വെൺമണി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് 24 വർഷത്തിനുശേഷം ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്.

Read Also: ചലച്ചിത്ര അക്കാദമി നല്‍കിയ വിശദീകരണത്തില്‍ ഗുരുതരമായ പിഴവ്: സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തത് ആരോട് ചോദിച്ചിട്ടെന്ന് ഡോ. ബിജു

ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ, തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഗത്തു ഭർത്താവുമൊത്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ചു. സ്വന്തം പേര് ഗസറ്റ് വിജ്ഞാപനം വഴിമാറ്റി രാധിക കൃഷ്ണൻ എന്നാക്കി തിരുവനന്തപുരത്ത് ശ്രീകാര്യം, പോത്തൻകോട് എന്നിവിടങ്ങളിലും ബാംഗ്ലൂരിലും ഒളിവിൽ താമസിച്ചുവരികയായിരുന്നു.

നിരവധി തവണ കോടതിയിൽ ഹാജരാകാതിരുന്ന പ്രതിക്കെതിരെ വാറന്റ് പുറപ്പെടിവിച്ചിരുന്നു, പിന്നീട് 2008 ൽ കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ദീർഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ച് വെൺമണി പോലീസിനു വിവരം ലഭിച്ചത്. തുടർന്ന് കൂടുതൽ അന്വേഷണം നടത്തി പ്രതിയെ പിടിക്കുന്നതിന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് ബാംഗ്ലൂരിൽ നിന്ന് കൊല്ലകടവിലെ വീട്ടിൽഎത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത്. വെൺമണി ISHO എ നസീർ, സീനിയർ സി പി ഒ മാരായ ശ്രീദേവി, റഹിം, അഭിലാഷ് , സിപിഒ ജയരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also: തിരിച്ചുവരവിന്റെ പാതയിൽ ബിറ്റ്കോയിൻ! വീണ്ടും റെക്കോർഡ് മുന്നേറ്റം

shortlink

Related Articles

Post Your Comments

Related Articles


Back to top button