KeralaLatest NewsNews

അധ്യാപകൻ തലപിടിച്ച് മരത്തിലിടിപ്പിച്ചു: പരാതിയുമായി വിദ്യാർത്ഥിയും കുടുംബവും

തിരുവനന്തപുരം: അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ തല മരത്തിലിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. അയിരൂപ്പാറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ താൽക്കാലിക അദ്ധ്യാപകനെതിരെ വിദ്യാർത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ചായിരുന്നു ഇയാൾ തല മരത്തിൽ ഇടിപ്പിച്ചത്.

Read Also: കുടുംബ കലഹം, യാതൊരു നിയമപരമായ അവകാശങ്ങളും ഇല്ലാതെ ജെസിബി ഉപയോഗിച്ച് വീട് ഇടിച്ചുനിരത്തി: സംഭവം വടക്കന്‍ പറവൂരില്‍

പരിക്കേറ്റ വിദ്യാർത്ഥി ഛർദ്ദിച്ചതിനെ തുടർന്ന് ആദ്യം സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടിയിലും പ്രവേശിപ്പിച്ചു. സ്‌കൂളിൽ കലോത്സവത്തിനിടെ കുട്ടികൾ തമ്മിൽ വഴക്കുണ്ടാക്കുന്നത് കണ്ട അദ്ധ്യാപകൻ വിദ്യാർത്ഥിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്ന് സ്‌കൂൾ അധികൃതർ പറയുന്നു.

Read Also: പാലിയേക്കര ടോള്‍ പ്ലാസ സമരം,7 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു: കോണ്‍ഗ്രസ് എംപിമാര്‍ക്ക് എതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button