Latest NewsIndiaNews

ഇസ്രായേൽ പൊലീസിന് യൂണിഫോം നല്‍കാൻ തയാറെന്ന് പാലക്കാടുള്ള കമ്പനി; ഉടമ അറിയിച്ചെന്ന് സന്ദീപ് വാര്യർ

പാലക്കാട്: ഇസ്രയേലിന് ആവശ്യമുള്ള യൂണിഫോം നൽകാൻ തയ്യാറായി മറ്റൊരു കമ്പനി രംഗത്ത് വന്നതായി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. പാലക്കാട് പ്രവര്‍ത്തിക്കുന്ന സരിഗ അപ്പാരൽസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് യൂണിഫോം നല്‍കാൻ തയാറായി രംഗത്ത് വന്നതെന്ന് സന്ദീപ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. പാലക്കാട് കിൻഫ്രയിലും മുംബൈയിലും ഇവർക്ക് യൂണിറ്റുകളുണ്ട്. ഇസ്രയേലിന്‍റെ യൂണിഫോം ഓർഡർ കേരളത്തിന് നഷ്‌ടപ്പെടില്ലെന്നാണ് സന്ദീപിന്‍റെ കുറിപ്പ്.

നേരത്തെ, സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കില്ലെന്ന് ഇസ്രയേൽ പൊലീസിന് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് അറിയിക്കുകയായിരുന്നു. വ്യവസായ മന്ത്രി പി രാജീവ് ആയിരുന്നു ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചകാത്ത. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചെന്നായിരുന്നു രാജീവ് പറഞ്ഞത്.

ഇസ്രായേല്‍ പൊലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു. ആഗോളാടിസ്ഥാനത്തിൽ വൻ വിപണിയുള്ള സ്ഥാപനമാണ് മരിയൻ അപ്പാരൽസ്. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു. ഇസ്രായെലെ-ഹമാസ് യുദ്ധത്തെ തുടർന്നാണ് പുതിയ തീരുമാനം. മരിയൻ അപ്പാരൽസിന്‍റെ തീരുമാനത്തെ പരിഹസിച്ച് സന്ദീപ് വാര്യർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button