തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിരവധി പേരിൽ നിന്നും അമേരിക്കയിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തു. ജോസഫ് ഡാനിയൽ എന്ന മധ്യവയസ്‌കനാണ് അറസ്റ്റിലായത്. ചെന്നൈയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
Read Also: മാറാതെ നില്‍ക്കുന്ന തൊണ്ട വേദന ഒരു പക്ഷേ ക്യാന്‍സര്‍ ലക്ഷണമാകാം.. ശ്രദ്ധിക്കുക
തുരുത്തിയാട് സ്വദേശിയായ യുവതിയിൽ നിന്ന് അമേരിക്കയിൽ നഴ്‌സിങ് അസിസ്റ്റന്റ് ജോലിയും അതിനുള്ള ഓൺലൈൻ കോഴ്‌സും വാഗ്ദാനം ചെയ്തു 2 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം വിസയോ ജോലിയോ ഒന്നും നൽകാതെ പ്രതി മുങ്ങുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.
പ്രതിയെ സൈബർ സെല്ലിന്റ സഹായത്തോടെയാണ് ചെന്നൈയിൽ നിന്ന് അറസ്റ്റ ചെയ്തത്. ചെന്നൈ ആസ്ഥാനമായി എഡി യു ഫ്യൂച്ചറിസ്റ്റിക് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും നിരവധി ആളുകളിൽ നിന്ന് വിസ വാഗ്ദാനം നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ മനസ്സിലാവുന്നത്. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ പണം സംമ്പാദിക്കുന്നത്. നടക്കാവ്, മേലാറ്റൂർ, തിരുവമ്പാടി, പത്തനംതിട്ട തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസെടുത്തു അന്വേഷണം നടത്തി വരുന്നുണ്ട്. കോഴിക്കോട് ജെ എഫ് സി എം നാല് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Also: സംസ്ഥാനത്തെ സ്‌കൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് 50.12 കോടി രൂപ അനുവദിച്ച് പിണറായി സര്‍ക്കാര്‍
Post Your Comments