KeralaLatest NewsNews

കേരളീയം: വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു. ഇതുവരെ നടത്തിയ ആസൂത്രണങ്ങളും പ്രോഗ്രാം സമ്മറിയും സംഘാടക സമിതി കൺവീനർ എസ് ഹരികിഷോർ വിശദീകരിച്ചു. 20 കമ്മിറ്റികളുടെയും കൺവീനർമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

Read Also: പോക്‌സോ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ: ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷൻ

തൃപ്തികരമായ പ്രവർത്തനങ്ങളാണ് എല്ലാ കമ്മിറ്റികളും നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. വേണ്ട മാർഗനിർദ്ദേശങ്ങളും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളീയത്തിന്റെ ഭാഗമായി നടക്കുന്ന 25 സെമിനാറുകളുടെ ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഓൺലൈൻ ഡെലിഗേഷൻ പ്ലാറ്റ്‌ഫോം മുഖ്യമന്ത്രി പുറത്തിറക്കി. കേരളീയം സ്വാഗതസംഘം ചെയർമാൻ മന്ത്രി വി ശിവൻകുട്ടി, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ആന്റണി രാജു, ജി ആർ അനിൽ, ചീഫ് സെക്രട്ടറി ഡോ വി വേണു, ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Read Also: രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കും: ഐഎഫ്എഫ്‌കെയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് വിനയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button