Latest NewsNewsInternational

‘എല്ലാ ദിവസവും ഉണരുന്നത് വെടിയൊച്ച കേട്ട്, അവസ്ഥ ഭയാനകം’: ഇസ്രായേൽ യുവതി

ടെൽ അവീവ്: ഹമാസ്-ഇസ്രായേൽ യുദ്ധം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദിവസവും വെടിയൊച്ചകൾ കേട്ടാണ് ഇസ്രായേൽ പൗരന്മാർ മിഴി തുറക്കുന്നത്. ഗാസയിലെ അവസ്ഥയും മറിച്ചല്ല. ഇസ്രായേലി മേക്കപ്പ് ആർട്ടിസ്റ്റ് മോറൻ മിൽക്കി യുദ്ധമേഖലയിലെ സാഹചര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങൾ ശ്രദ്ധേയമാകുന്നു. മോറന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത നേടുകയും വൈറലാകുകയും ചെയ്തു. യുദ്ധത്തിൽ തകർന്ന രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ പരിതാപകരമാണെന്ന് യുവതി പറയുന്നു.

അതേസമയം, ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്മാരായ അമ്മയേയും മകളേയും വിട്ടയച്ചെന്ന് ഹമാസ് അറിയിച്ചിരുന്നു. ജൂഡിറ്റ് റാണ അവരുടെ മകൾ നദാലി റാണ എന്നിവരെയാണ് വിട്ടയച്ചതെന്ന് ഹമാസ് ടെല​ഗ്രാം ചാനലിലൂടെ അറിയിച്ചു. ജൂഡിന്റെ ആരോഗ്യനില മോശമായതിനാൽ മാനുഷിക പരിഗണനയുടെ പേരിലാണ് രണ്ട് പേരേയും വിട്ടയച്ചതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മോചന തീരുമാനം ഉണ്ടായത്.

ഇരുവരുമായി യു.എസ് പ്രസിഡന്റ് ജോബൈഡന്‍ ഫോണിലൂടെ സംസാരിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കരയുദ്ധം തല്‍ക്കാലം വേണ്ടെന്നും ജോബൈഡന്‍ ഇസ്രയേലിനെ അറിയിച്ചു. ബന്ദികളെ മുഴുവൻ മോചിപ്പിച്ചതിന് ശേഷം കരയുദ്ധം ആരംഭിച്ചാൽ മതിയെന്നാണ് ജോ ബൈഡൻ ഇസ്രയേലിനെ അറിയിച്ചത്. 200 ഓളം പേരെ ബന്ദികലാക്കിയതിൽ നിന്നാണ് ഈ രണ്ട് അമേരിക്കക്കാരെ മോചിപ്പിച്ചത്. മറ്റു ബന്ധികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസ് വ്യക്തത വരുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button