Latest NewsNewsInternationalUK

ഫുട്‌ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടൻ അന്തരിച്ചു

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടൻ (86) അന്തരിച്ചു. 1996 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമിലെ സൂപ്പര്‍ താരമായിരുന്ന ചാള്‍ട്ടൻ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്നു. 1937 ഒക്ടോബര്‍ 11 ആഷിങ്ടണിലാണ് ജനനം. 2020ൽ ചാൾട്ടന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു.

1957 മുതൽ 1973 വരെ ഇംഗ്ലണ്ടിന് വേണ്ടി 106 അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹം കളിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 17 വർഷം നീണ്ട കരിയറിൽ 758 മത്സരങ്ങൾ കളിച്ചു. ടീമിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യൻ കിരീടവും എഫ്എ കപ്പും നേടി. 1984-ൽ ചാൾട്ടൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button