KeralaLatest NewsNews

പാലിയേക്കര ടോള്‍ പ്ലാസ സമരം,7 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു: കോണ്‍ഗ്രസ് എംപിമാര്‍ക്ക് എതിരെ കേസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്. പാലിയേക്കരയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ ഏഴു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു എന്ന് കാട്ടിയാണ് കേസെടുത്തത്. ടി.എന്‍ പ്രതാപന്‍ എംപി, രമ്യ ഹരിദാസ് എംപി എന്നിവര്‍ ഒന്നും രണ്ടും പ്രതികളാണ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, അനില്‍ അക്കര, ജോസഫ് ടാജറ്റ് എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന 146 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

read also: ഇന്ത്യയെ രക്ഷിക്കുന്നതിന് ബിജെപിയെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് കോൺഗ്രസ് തിരിച്ചറിയണം: സീതാറാം യെച്ചൂരി

705920 രൂപയുടെ നഷ്ടം ദേശീയപാത അതോറിറ്റിക്ക് ഉണ്ടാക്കിയെന്നാണ് കേസ്. ഇന്നലെ പാലിയേക്കരയിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പൊതുമുതല്‍ നശിപ്പിച്ചുവെന്ന് കാട്ടി കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button