ടെല്‍ അവീവ്: ഹമാസ് ഭീകരാക്രമണം തുടരുന്നതിനിടയില്‍ പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍. മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
ഇസ്രയേലിനെതിരെ ഹമാസ് ഭീകരരുടെ ആക്രമണത്തിന്റെ തോത് വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ഗാസയിലെ അല്‍-ഒമാരി മസ്ജിദ് തകര്‍ത്ത് ഇസ്രയേല്‍ സൈന്യം : അല്‍ അഖ്‌സയില്‍ കടുത്ത നിയന്ത്രണങ്ങള്‍
മലേഷ്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മാലിദ്വീപ് എന്നിവയുള്‍പ്പെടെയുള്ള മുസ്ലീം രാജ്യങ്ങളിലേക്ക് പോകരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ, ബഹ്റൈന്‍, മൊറോക്കോ എന്നീ അറബ് രാജ്യങ്ങളിലേക്കുള്ള യാത്രയും ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇസ്രയേലിലെ പൗരന്മാര്‍ തുര്‍ക്കിയിലേക്ക് പോകുന്നത് കടുത്ത സുരക്ഷാ ഭീഷണിയാണെന്ന് ഇസ്രയേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments