ദീർഘനാൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചർ ഔദ്യോഗികമായി അവതരിപ്പിച്ച് വാട്സ്ആപ്പ്. ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചറിന് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, ഒരു വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്ന് തന്നെ ഒരേസമയം ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും.
സാധാരണയായി രണ്ട് സിം കാർഡ് ഉള്ളവർ ക്ലോൺ അപ്ലിക്കേഷന്റെ സഹായത്തോടെയാണ് 2 വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്. പുതിയ ഫീച്ചർ എത്തിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായിട്ടുണ്ട്. രണ്ട് അക്കൗണ്ടുകൾക്കും രണ്ട് പ്രൈവസി സെറ്റിംഗ്സുകളും, നോട്ടിഫിക്കേഷനുകളും ഉണ്ടാകും. മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചർ എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം.
മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചർ ഉപയോഗിക്കുന്ന വിധം
- ഡ്യുവൽ സിം സൗകര്യമുള്ള ഫോണിൽ രണ്ട് ആക്ടീവ് സിം കണക്ഷനുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
- വാട്സ്ആപ്പ് സെറ്റിംഗ്സ് തുറക്കുക.
- നിങ്ങളുടെ പേരിന് നേരെ ദൃശ്യമാകുന്ന ചെറിയ Arrow ടാപ്പ് ചെയ്ത്, ‘Add Account’ തിരഞ്ഞെടുക്കുക.
- രണ്ടാമത്തെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് വെരിഫിക്കേഷൻ പ്രോസസ് പൂർത്തിയാക്കുക.
- പുതിയ അക്കൗണ്ട് ആഡ് ചെയ്തിട്ടുണ്ടാകും.
- പേരിന് നേരെയുള്ള Arrow-യിൽ ക്ലിക്ക് ചെയ്യുമ്പോൾ അക്കൗണ്ട് മാറ്റി ഉപയോഗിക്കാവുന്നതാണ്.
Post Your Comments