Latest NewsNewsInternational

ഗാസ നിവാസികള്‍ക്ക് ചികിത്സയ്ക്കായുള്ള സഹായം ഉടന്‍, പ്രഖ്യാപനവുമായി ഐക്യരാഷ്ട്ര സഭ

ജറുസലേം: രണ്ട് ദിവസത്തിനുള്ളില്‍ ഗാസയിലേക്ക് പ്രാഥമിക ചികിത്സയ്ക്കാവശ്യമായ സഹായമെത്തുമെന്ന് ഐക്യരാഷ്ട്ര സഭ  . യുദ്ധം ശക്തമായതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് വരെ ഗാസയിലെ ജനങ്ങള്‍ പ്രയാസം നേരിടുന്നതിനാലാണ് ഐക്യരാഷ്ട്ര സഭ സഹായം നല്‍കുന്നത്. ഹമാസിന്റെ ഉന്നം പിഴച്ച റോക്കറ്റ് ഗാസ ആശുപത്രിയില്‍ പതിച്ച് നിവധി പേരുടെ ജീവനെടുത്തതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭ സഹായം നല്‍കുന്നതിനെ സംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കിയത്.

Read Also:ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ അച്ഛനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി

ഒക്ടോബര്‍ 17 ന് രാത്രി ഹമാസ് ഇസ്രായേലിന് തൊടുത്ത് വിട്ട റോക്കറ്റ് ഗാസയിലെ ആശുപത്രിയിലേക്ക് നേരെ പതിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഭയം പ്രാപിച്ചിരുന്ന നിരവധി പേരുടെ ജീവനാണ് നഷ്ടമായത്. അല്‍ അഹ്ലി ആശുപത്രിയിലെ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക ജിഹാദികളാണെന്ന് വ്യക്തമാക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇസ്ലാമിക് ജിഹാദി ഭീകരഗ്രൂപ്പിന്റെ മിസൈലാണ് ലക്ഷ്യംതെറ്റി ആശുപത്രിയില്‍ പതിച്ചത്. തങ്ങള്‍ ഹമാസ് ഭീകരര്‍ക്കെതിരെയാണ് പോരാടുന്നതെന്നും ഗാസയില്‍ നിന്നും ഭീകരര്‍ തൊടുത്തുവിട്ട മിസൈലാണ് ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിച്ചതെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button