Latest NewsNewsIndia

ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കും; വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാലുള്ള ഗുണങ്ങൾ

ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ഇതിലെ ആന്റി ഓക്സിഡന്റുകളും വൈറ്റമിന്‍ എ, ബി1, ബി2, സി തുടങ്ങിയ ഘടകങ്ങളും പല രോഗങ്ങൾക്കും ഉത്തമമാണ്. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുമ്പോൾ ഗുണങ്ങൾ പലതാണ്. ആരോ​ഗ്യമുള്ള ശരീരത്തിന് കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. രുചിക്ക് മാത്രമല്ല, ആരോ​ഗ്യം കൂടി ശ്രദ്ധിച്ച് വേണം ഭക്ഷണം കഴിക്കാൻ. ശരീരത്തിന് കരുത്ത് നൽകുന്നത് കൂടി ആയിരിക്കണം കഴിക്കുന്ന ഭക്ഷണവും. ചിലപ്പോഴൊക്കെ ഭക്ഷണത്തിൽ രുചിക്കായി ചേർക്കുന്ന ചേരുവകൾ അവയുടെ ഔഷധഗുണങ്ങൾ അറിയാതെ നമ്മൾ തള്ളിക്കളയാറുണ്ട്. ഈ ലേഖനത്തിൽ, പാചകം ചെയ്യുമ്പോൾ മണത്തിനും രുചിക്കും വേണ്ടി ഭക്ഷണത്തിൽ ചേർക്കുന്ന വെളുത്തുള്ളിയുടെ ഗുണങ്ങളെക്കുറിച്ച് നോക്കാം.

രക്തസമർദം കുറയ്ക്കാന്‍, ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍, ബ്ലാഡര്‍, ലിവര്‍ എന്നിവയുടെ ആരോഗ്യം സംരക്ഷിക്കാന്‍, ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാൻ എല്ലാം വെളുത്തുള്ളിക്ക് കഴിയും. ഒന്നോ രണ്ടോ വെളുത്തുള്ളി തൊലികളഞ്ഞ് അരക്കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും.വയറുവേദനയും ദഹന സംബന്ധമായ മറ്റ് അസുഖങ്ങളും ഇല്ലാതാക്കാന്‍ വെളുത്തുള്ളി ഉത്തമമാണ്. വിരശല്യത്തിനുള്ള പരിഹാരം കൂടിയാണ് വെളുത്തുള്ളി. ന്യുമോണിയ, ബ്രോങ്കൈറ്റിസ്, വില്ലന്‍ ചുമ, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ക്കു വെളുത്തുള്ളി ഗുണം ചെയ്യും. ഒന്നോ രണ്ടോ തുള്ളി വെളുത്തുള്ളിനീര് പിഴിഞ്ഞ് ഒഴിക്കുന്നത് ചെവിവേദനയെയും അകറ്റും.

വെളുത്തുള്ളിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയിൽ വിറ്റാമിൻ ബി6, വിറ്റാമിൻ സി, സിങ്ക്, നാരുകൾ, കാൽസ്യം, മഗ്നീഷ്യം, സെലിനിയം, മാംഗനീസ് പോലുള്ള പോഷകങ്ങൾ നിറഞ്ഞതാണ്. വെളുത്തുള്ളിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ, ആന്റിമൈക്രോബയൽ ഗുണങ്ങൾ, ആൻറി ഫംഗൽ ഗുണങ്ങൾ എന്നിവയും ഉണ്ട്. ഔഷധഗുണമുള്ളതിനാൽ മിക്ക രാജ്യങ്ങളിലെയും മിക്കവാറും എല്ലാ പാചകരീതികളിലും ഇത് ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button