
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ ആൾ അറസ്റ്റിൽ. തമിഴ്നാട് തിരുനെല്‍വേലി രാധാപുരം ചെമ്പിക്കുളം മദകനേരി നോര്‍ത്ത് സ്ട്രീറ്റ് ഡോര്‍ നമ്പര്‍ 249 -എയില്‍ താമസിക്കുന്ന ഗണേശനെ(51) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വലിയതുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ആരാണ് ജമില ഷാന്റി? ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസിന്റെ വനിതാ നേതാവിനെ കുറിച്ച് അറിയാം
കഴിഞ്ഞ ദിവസം ഫ്ലൈറ്റ് നമ്പര്‍ ഡബ്ല്യു.വൈ -211 എന്ന വിമാനത്തില്‍ ഇയാളുടെ സ്വന്തം പേര് മറച്ചുവെച്ച് സഹോദരന്റെ പേരിലുളള പാസ്പോര്‍ട്ടുമായി റിയാദില്‍ നിന്ന് വന്നതായിരുന്നു ഗണേശന്. ഇമിഗ്രേഷന്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പാസ്പോര്‍ട്ട് വ്യാജമെന്ന് തെളിഞ്ഞത്. തുടര്‍ന്ന്, ഗണേശനെ എയര്‍പോര്‍ട്ട് അധികൃതര്‍ വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments