KozhikodeNattuvarthaLatest NewsKeralaNews

ബ​സ് യാ​ത്ര​ക്കി​ടെ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു: കാ​പ്പ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ

തൊ​ടു​പു​ഴ, കാ​രി​ക്കോ​ട് പാ​മ്പു​തു​ക്കി​മാ​ക്ക​ൽ നി​സാ​ർ സി​ദ്ദീ​ഖ്(42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കോ​ഴി​ക്കോ​ട്: ബ​സ് യാ​ത്ര​ക്കി​ടെ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കാ​പ്പ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. തൊ​ടു​പു​ഴ, കാ​രി​ക്കോ​ട് പാ​മ്പു​തു​ക്കി​മാ​ക്ക​ൽ നി​സാ​ർ സി​ദ്ദീ​ഖ്(42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഗാസയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍, ക്രൈസ്തവ ദേവാലയവും ജനവാസ കേന്ദ്രങ്ങളും ബോംബാക്രമണത്തില്‍ തകര്‍ന്നു

പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​ നി​ന്ന് പു​തി​യാ​പ്പ​യി​ലേ​ക്കു പോ​ക​വെ യു​വ​തി​യു​ടെ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ഇയാൾ മോഷ്ടിക്കുകയായിരുന്നു. ഇ​യാ​ൾ​ക്കെ​തി​രെ ഇ​രു​പ​തോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. തൊ​ടു​പു​ഴ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി ആ​റു​മാ​സം ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രു​ന്നു. ര​ണ്ടു മാ​സം മു​മ്പ് മൂ​വാ​റ്റു​പു​ഴ ജ​യി​ലി​ൽ​ നി​ന്ന് ഇ​റ​ങ്ങി​യ​ശേ​ഷം കോ​ഴി​ക്കോ​ട് താ​മ​സി​ച്ചു ​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ള​വ് ന​ട​ത്തി​യ ശേ​ഷം മൊ​ബൈ​ൽ കോ​ഴി​ക്കോ​ട്ടെ ദു​ബായ് ബ​സാ​റി​ലു​ള്ള ക​ട​യി​ൽ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

ന​ട​ക്കാ​വ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ജി​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. ന​ട​ക്കാ​വ് സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ എ​ൻ. ലീ​ല, എ.​എ​സ്.​ഐ​മാ​രാ​യ എം.​കെ. സ​ജീ​വ​ൻ, ശ​ശി​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി. ശ്രീ​കാ​ന്ത്, ഇ. ​സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button