Latest NewsNewsInternational

വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്രായേൽ സൈന്യം പിടികൂടിയത് 70 ഹമാസ് ഭീകരരെ

ഹമാസ് ഭീകരരെന്ന് സംശയിക്കുന്ന 70 പേരെ വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തതായി ഇസ്രായേൽ. ഹമാസുമായുള്ള യുദ്ധത്തിന്റെ 14-ാം ദിവസം പ്രദേശത്ത് നിന്ന് 70 പേരെ അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ ഗാസ മുനമ്പിൽ ബോംബാക്രമണം നടത്തുകയും ലെബനൻ അതിർത്തിയിൽ ഹിസ്ബുള്ളയുമായി ഏറ്റുമുട്ടുകയും ചെയ്തതുമുതൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ അക്രമം വർദ്ധിച്ചു.

അതേസമയം, ഗാസയിലെ ക്രൈസ്തവ ദേവാലയത്തിൽ അഭയം പ്രാപിച്ച നൂറുകണക്കിന് പേർക്കെതിരെ വ്യോമാക്രമണം നടത്തിയതിൽ വിശദീകരണവുമായി ഇസ്രായേൽ രംഗത്തെത്തിയിയിരുന്നു. ചർച്ചിന് അടുത്തുള്ള ഹമാസ് കേന്ദ്രമാണ് തങ്ങൾ ആക്രമിച്ചതെന്നും ചർച്ച് സൈന്യത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നും ഇസ്രായേൽ പ്രതിരോധ സേന ട്വീറ്റ് ചെയ്തു. ചർച്ച് തകർത്തിട്ടില്ലെന്നും ചർച്ചിന്റെ മതിലാണ് തകർത്തതെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ, കഴിഞ്ഞ 13 ദിവസമായി ജനവാസ മേഖലകളിൽ നടത്തുന്ന വ്യോമാക്രമണത്തിൽ വഴിയാധാരമായവരെ സംരക്ഷിക്കുന്ന ചർച്ചുകളും ആശുപത്രികളും പോലും ഇസ്രായേൽ ആക്രമിക്കുകയാണെന്ന് ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയർക്കീസ് പ്രതികരിച്ചു.

ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിക്ക് നേരെ വ്യാഴാഴ്ച ഉണ്ടായ സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 17 ആയി ഉയർന്നു. മൃതദേഹങ്ങൾ ഇനിയും ആശുപത്രിയിൽ എത്തിക്കാൻ ഉള്ളതിനാൽ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ചിലർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇസ്രയേലിന്റെ വ്യോമാക്രമണമാണ് സ്ഫോടനത്തിന് കാരണമെന്ന് പലസ്തീൻ അധികൃതർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button