ജെറുസലം : അതിര്‍ത്തി കടന്നുള്ള ആക്രമണം രൂക്ഷമായതോടെ ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ കിര്യത് ഷിമോണയില്‍ നിന്ന് ഇരുപതിനായിരത്തിലധികം താമസക്കാരെ ഒഴിപ്പിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ് ഗാസയില്‍ ആക്രമണം ആരംഭിച്ചതിനു ശേഷം ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ ഇടയ്ക്കിടെ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്.
Read Also: മംഗലം ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കാൻ തീരുമാനം
അതിര്‍ത്തിയിലെ ചില പ്രദേശങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ച് സൈനിക മേഖലകളായി ഇസ്രയേല്‍ ഇതിനകം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കിഴക്കന്‍ ഗലീലി മേഖലയിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണിത്.
അതേസമയം, ഗാസയിലെ ക്രൈസ്തവ ദേവാലയവും ജനവാസ കേന്ദ്രങ്ങളും ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമെ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments