ഒക്‌ടോബർ 7ന് ഇസ്രായേലിൽ അപ്രതീക്ഷിതമായ ആക്രമണം നടത്തി 1,400ലധികം ഇസ്രായേലികളെ കൊലപ്പെടുത്തിയ ഹമാസ് ഭീകരർ ഒരു സൈക്കോ ആക്റ്റീവ് മരുന്നിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് റിപ്പോർട്ട്. ഇസ്രായേലിൽ ആക്രമണം നടത്തിയ ഹമാസ് ഭീകരർ സിന്തറ്റിക് ആംഫെറ്റാമിൻ തരത്തിലുള്ള ഉത്തേജകമായ ക്യാപ്റ്റഗണിന്റെ സ്വാധീനത്തിലായിരുന്നു എന്ന് ജെറുസലേം പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്.
ഇസ്രായേലിൽ കൊല്ലപ്പെട്ട നിരവധി ഹമാസ് ഭീകരരുടെ പോക്കറ്റിൽ നിന്ന് ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെടുത്തതായി ജറുസലേം പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ‘പാവങ്ങൾക്കുള്ള കൊക്കെയ്ൻ’ എന്നറിയപ്പെടുന്ന ഈ മരുന്ന് ഹമാസ് ഭീകരരെ നിസ്സംഗതയോടെ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ?
തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുമ്പ് ഭയം അടിച്ചമർത്താൻ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികൾ ഇത് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2015ൽ ക്യാപ്റ്റഗൺ കുപ്രസിദ്ധി നേടിയിട്ടുണ്ട്. കാലക്രമേണ, ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം കുറഞ്ഞപ്പോൾ, സിറിയയും ലെബനനും നിയന്ത്രണം ഏറ്റെടുക്കുകയും വൻതോതിൽ മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് ഗാസ, ക്യാപ്റ്റഗണിന്റെ ഒരു ജനപ്രിയ വിപണിയായി, എന്നും ദി ജെറുസലേം പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
Post Your Comments