ഓഡിയോ-വീഡിയോ സന്ദേശങ്ങളുടെ മേൽ ഉപഭോക്താവിന് കൂടുതൽ നിയന്ത്രണം നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഓഡിയോ-വീഡിയോ മെനു ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച ഇൻസ്റ്റന്റ് വീഡിയോ മെസേജിംഗ് ഫീച്ചറിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉപഭോക്താവിന് അനായാസം കൈകാര്യം ചെയ്യുന്ന തരത്തിൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.
നിലവിലുള്ള ഇൻസ്റ്റന്റ് വീഡിയോ മെസേജിംഗ് ഫീച്ചർ ഉപയോക്താവ് തന്നെ എനേബിൾ ചെയ്ത് വയ്ക്കേണ്ടതുണ്ട്. അതിനാൽ, പലപ്പോഴും ഈ ഫീച്ചർ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണ് പരാതി. ഇതിന് പരിഹാരമായി ചാറ്റിൽ നിന്ന് കൊണ്ടുതന്നെ ഒറ്റ ക്ലിക്കിൽ ഓഡിയോയിൽ നിന്ന് വീഡിയോയിലേക്കും, തിരിച്ചും എളുപ്പം മാറ്റാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. അതായത്, ഓഡിയോ സന്ദേശത്തിന് ഉപയോഗിക്കുന്ന മൈക്രോഫോണിൽ നിന്ന് ഇൻസ്റ്റന്റ് വീഡിയോ സന്ദേശത്തിന് ഉപയോഗിക്കുന്ന ക്യാമറ ഐക്കണിലേക്ക് ഒറ്റ ക്ലിക്കിൽ മാറാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഇത് ഇൻസ്റ്റന്റ് വീഡിയോ മെസേജിംഗ് ഫീച്ചർ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതാണ്.
Post Your Comments