ThiruvananthapuramNattuvarthaLatest NewsKeralaNews

യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ച​ശേ​ഷം ഞ​ര​മ്പു​മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച് യുവാവ്

നേ​മം: യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ച​ശേ​ഷം ഞ​ര​മ്പു​മു​റി​ച്ച് യു​വാ​വ് ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​രു​വ​രും അ​പ​ക​ട​നി​ല ത​ര​ണം​ ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി​യെ കു​ത്തി​യ വ​ള്ള​ക്ക​ട​വ് മു​ട്ട​ത്ത​റ പ​മ്പി​ന്​ സ​മീ​പം പു​തു​വ​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ എ​സ്. ദീ​പ​ക്(23) ക​ഴു​ത്തി​ലെ ഞ​ര​മ്പ് മു​റി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ല്‍ അ​ഞ്ച്​ വ​ര്‍ഷ​ത്തോ​ള​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും വീ​ട്ടി​ലെ​ത്തി വി​ളി​ച്ച​പ്പോ​ള്‍ ഇ​റ​ങ്ങി​വ​രാ​ത്ത​തി​ലു​ള്ള പ്ര​കോ​പ​ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന് പി​റ​കി​ൽ ഒ​ളി​ച്ച ദീ​പ​ക്ക് അ​വി​ടെ​വെ​ച്ച് ര​ണ്ടു​വ​ട്ടം ക​ഴു​ത്തി​ലെ ഞ​ര​മ്പ് മു​റി​ച്ച​തോ​ടെ ബോ​ധ​ര​ഹി​ത​നാ​യി. ഇ​യാ​ളെ പൊ​ലീ​സ് എ​ത്തി​യാ​ണ് ആം​ബു​ല​ന്‍സി​ല്‍ മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത ഇ​രു​വ​രെ​യും വാ​ര്‍ഡി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Read Also : രണ്ടാഴ്ച മുൻപ് വടശ്ശേരിയിൽ നിന്നും കാണാതായ സംഗീത് രാജിന്റെ മൃതദേഹം കണ്ടെത്തി; ദുരൂഹത

സം​സാ​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മു​ള്ള​തി​നാ​ല്‍ ഇ​രു​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ നേ​മം പൊ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. പെ​ൺ​കു​ട്ടി​യു​ടെ ജ​ന്മ​ദി​ന​മാ​യ സെ​പ്റ്റം​ബ​ര്‍ 15ന് ​ദീ​പ​ക്ക് കേ​ക്കു​മാ​യി വീ​ട്ടി​ലെ​ത്തു​ക​യും ആ​ഘോ​ഷം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​ന്‍ ആ​ദ്യം വീ​ട്ടു​കാ​ര്‍ ത​യാ​റാ​യി​രു​ന്നെ​ങ്കി​ലും ദീ​പ​ക്കി​ന്‍റെ സ്വ​ഭാ​വ​വൈ​കൃ​ത​ങ്ങ​ള്‍ കാ​ര​ണം പി​ന്മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞ​ത്.

സം​ഭ​വ​ദി​വ​സം പെ​ൺ​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ച​ശേ​ഷം പ്ര​കോ​പി​ത​നാ​കു​ക​യും തു​ട​ര്‍ന്ന്, അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും മൊ​ഴി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ മാ​ത്ര​മേ ആ​ക്ര​മ​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ. കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് ദീ​പ​ക്കി​നെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്ന്​ നേ​മം പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button