പത്തനംതിട്ട: ശബരിമലയിലുണ്ടായ ഗുരുതര സുരക്ഷ വീഴ്ചയില്‍ കേന്ദ്ര എജൻസികള്‍ അന്വേഷണം തുടങ്ങി. ശബരിമല ശരംകുത്തിയില്‍ ബിഎസ്‌എൻഎല്‍ ടവറിലേക്കുള്ള കേബിള്‍ മുറിച്ച് കടത്തുകയും ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത സംഭവത്തിൽ മോഷണക്കുറ്റത്തിന് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കൂടുതൽ അന്വേഷണം നടന്നിരുന്നില്ല. മോഷണം ശ്രമം തന്നെയാണോ അതോ പ്രതികള്‍ക്ക് മറ്റെന്തെങ്കിലും ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടോയെന്ന സംശയം ഉയരുകയാണ്.
read also: പാലിയേറ്റീവ് നഴ്‌സുമാരുടെ വേതനം വർധിപ്പിച്ചു: മന്ത്രി എം ബി രാജേഷ്
അടുത്തയിടെ പിടിയിലായ ഐഎസ് ഭീകരരെ ചോദ്യം ചെയ്തതില്‍ നിന്ന് കേരളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അവരില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്ന് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശബരിമല ഉള്‍പ്പെടെയുള്ള വന മേഖലകളുടെ ചിത്രങ്ങള്‍ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ സുരക്ഷാ വീഴ്ചയിൽ കൂടുതൽ അന്വേഷണത്തിനു തുടക്കമിടുകയാണ്.
40 മീറ്റര്‍ ഉയരമുള്ള ശരംകുത്തി ടവറിലെ ആന്റിന മുതല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്ന മുറി വരെയുള്ള 12 കേബിളും സംഘം മുറിച്ചു കടത്തി. തുലാമാസ പൂജയ്‌ക്ക് നടതുറക്കുന്നതിന് തൊട്ടു മുന്‍പാണ് കേബിളുകള്‍ മോഷ്ടിക്കപ്പെട്ടതായി വനംവകുപ്പ് അറിഞ്ഞത്.
Post Your Comments