മുംബൈ: ഗതാഗത നിയമം ലംഘിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പിഴ. മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലൂടെ അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും അശ്രദ്ധമായ ഡ്രൈവിങ്ങിനുമാണ് രോഹിതിന് പിഴ ലഭിച്ചത്.
200 കിലോമീറ്ററിനും മുകളില്‍ വേഗതയില്‍ വണ്ടിയോടിച്ചതിന് രോഹിത്തിന് മൂന്നു തവണ രോഹിത്തിന് പിഴ ലഭിച്ചു. ഒരു തവണ രോഹിതിന്റെ ലംബോര്‍ഗിനി 215 കിലോമീറ്റര്‍ സ്പീഡ് കടന്നതായും ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നു.
read also: 72 മണിക്കൂറിനുള്ളിൽ തുലാവർഷം എത്താൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടീമിനൊപ്പം ചേരാനായി പൂനെയിലേക്കു നടത്തിയ യാത്രയ്ക്കിടെയും പിഴ ചലാന്‍ താരത്തിന് ലഭിച്ചിരുന്നു. ലോകകപ്പിലെ ഇന്ത്യ -ബംഗ്ലാദേശ് പോരാട്ടം നടക്കുന്നത് പൂനെ സ്റ്റേഡിയത്തിലാണ്. എക്സ്പ്രസ് വേയ്ക്കു സമീപത്തെ ഗഹുഞ്ചെ ഗ്രാമത്തിലെ സ്റ്റേഡിയത്തിൽ നിന്നും രോഹിത് കുടുംബത്തിനൊപ്പം ചെലവഴിക്കാൻ മുംബൈയിലേക്ക് പോയിരുന്നു. അപ്പോഴാണ് പിഴ ലഭിച്ചതെന്നാണ് റിപ്പോർട്ട്.
Post Your Comments