കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കോഴിക്കോട് മരുതോങ്കരയിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ വൈറസ് ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു.
സാമ്പിൾ പരിശോധനയിൽ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ഐസിഎംആർ സ്ഥിരീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിൽ നടത്തിയ വാർ്ത്താ സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മരുതോങ്കരയിൽ നിന്ന് ശേഖരിച്ച 57 സാമ്പിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. നിലവിൽ വൈറസ് ബാധ ഉണ്ടായ പ്രദേശത്തെ വവ്വാലുകളിൽ ആന്റിബോഡി കണ്ടെത്തിയത് രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ സഹായകമാകും.
Read Also: തിരിച്ചെത്തുമെന്ന കുടുംബത്തിന്റെ പ്രതീക്ഷ വെറുതെയായി; സംഗീത് മടങ്ങിയെത്തിയത് ജീവനില്ലാതെ
Post Your Comments