വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ പപ്പായ കഴിക്കാൻ ഏറെ പേർക്കും ഇഷ്ടമാണ്. എന്നാൽ ഗുണങ്ങൾ മാത്രമല്ല ഈ പഴത്തിനുള്ളത്.
സ്ഥിരമായി പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ വഴി വെക്കും. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്‌ക്കാനും പപ്പായ കാരണമാകും. അതുപോലെ പപ്പായ കഴിക്കുന്നതിന് പിന്നാലെ ചിലർക്ക് ശരീരത്തിൽ തിണര്‍പ്പ്, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.
നാഡീവ്യവ്യവസ്ഥയെ ബാധിക്കാനും പപ്പായ ഇടയാക്കും. കാര്‍പെയിൻ എന്ന രാസവസ്തുവാണ് ഇതിന് കാരണമാകുന്നത്. വയര്‍ കത്തുന്ന പോലെ അനുഭവപ്പെടുന്ന അവസ്ഥയും പപ്പായ ഉണ്ടാക്കുന്നു. കാലുകളിലും കൈപ്പത്തിയിലും മഞ്ഞ നിറത്തിനും പപ്പായ കാരണമാകുന്നു. കപ്പളങ്ങ അമിതമാകുന്നത് വഴി ശ്വാസതടസ്സം, ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത മൂക്കൊലിപ്പ്, പനി, എന്നിവ ഉള്‍പ്പെടെ വിവിധ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യതയേറെയാണ്.
Post Your Comments