മലബാറിലെ ക്ഷീരകർഷകർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് മിൽമ. ക്ഷീരകർഷകർക്ക് 3 കോടി രൂപ അധിക പാൽവിലയായി നൽകാനാണ് മിൽമ മലബാർ യൂണിയന്റെ തീരുമാനം. ആനന്ദ് മാതൃക ക്ഷീര സംഘങ്ങളിൽ സെപ്റ്റംബർ 1 മുതൽ 30 വരെ നൽകിയ നിശ്ചിത ഗുണനിലവാരമുള്ള പാൽ ലിറ്ററിന് 1.50 രൂപയാണ് അധിക പാൽവിലയായി നൽകുക. ഇതോടെ, മലബാർ മേഖല യൂണിയന് കീഴിൽ വരുന്ന കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളെ ക്ഷീരകർഷകർക്ക് 3 കോടി രൂപ അധിക പാൽവിലയായി ലഭിക്കുന്നതാണ്. മിൽമ ചെയർമാൻ കെ.എസ് മണി, മാനേജിംഗ് ഡയറക്ടർ ഡോ.പി മുരളി എന്നിവരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നവംബർ 10 മുതൽ 20 വരെയുള്ള പാൽവിലയോടൊപ്പം അധിക പാൽവിലയും നൽകുന്നതാണ്. ലിറ്ററിന് 1.5 രൂപ അധികം കൊടുക്കുമ്പോൾ മിൽമ ക്ഷീരസംഘങ്ങൾക്ക് നൽകുന്ന സെപ്റ്റംബർ മാസത്തെ ശരാശരി പാൽ വില 46 രൂപ 94 പൈസയായി ഉയരുന്നതാണ്. വർദ്ധിച്ചുവരുന്ന പാൽ ഉൽപ്പാദനച്ചെലവ് ഒരു പരിധിവരെ മറികടക്കുന്നതിന്റെ ഭാഗമായാണ് അധിക പാൽവില നൽകുന്നത്. ഇത് ക്ഷീരകർഷകർക്ക് കൈത്താങ്ങാവുമെന്നാണ് മിൽമയുടെ വിലയിരുത്തൽ.
Also Read: മഹാവിഷ്‌ണുവിന്റെ നരസിംഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
Post Your Comments